ആളു കൂടിയതുകൊണ്ട് കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കൃഷിമന്ത്രി

 ഗ്വാളിയോര്‍: ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. എന്നാല്‍ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


'സര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് വെറുതെ പറയുന്നതല്ലാതെ അതിലെന്താണ് പ്രശ്നമെന്ന് പറയുന്നില്ല. പ്രതിഷേധത്തിലെ ആളുകളുടെ എണ്ണംകൂടുന്നത് നിയമം പിന്‍വലിക്കാനുള്ള കാരണമാകില്ല' മന്ത്രി പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today