കാസര്‍കോട്‌ നഗരസഭാ ബജറ്റില്‍ പാര്‍പ്പിട- പൊതുമരാമത്ത്‌ മേഖലയ്‌ക്ക്‌ മുന്‍തൂക്കം

 കാസര്‍കോട്‌: 35,64,85,626 രൂപ വരവും 38,08,24,366 രൂപ ചെലവും 6,19,23,208 രൂപ ബാക്കിയും പ്രതീക്ഷിക്കുന്ന കാസര്‍കോട്‌ നഗരസഭാ ബജറ്റ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിര്‍ദൗസ്‌ അവതരിപ്പിച്ചു. പാര്‍പ്പിട- പൊതുമരാമത്ത്‌ മേഖലയ്‌ക്ക്‌ ബജറ്റ്‌ മുന്‍ തൂക്കം നല്‍കുന്നു. പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വികസനത്തിനു 65,37,600 രൂപയും കൃഷി അനുബന്ധ മേഖലയ്‌ക്ക്‌ 30 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 14 ലക്ഷം രൂപയും പാര്‍പ്പിടത്തിന്‌ ഒരു കോടി 61 ലക്ഷം രൂപയും പൊതുമരാമത്ത്‌ മേഖലയ്‌ക്ക്‌ 3,42,92,800 രൂപയും ബജറ്റില്‍ വിലയിരുത്തി. ബജറ്റിലെ മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍: നാളികേര വികസനം- 15,75000 രൂപ, പച്ചക്കറി വികസനം- 1,89000 രൂപ, ശുദ്ധജല മത്സ്യകൃഷി- 7,98000രൂപ, ചെറുകിട വ്യവസായം 13, 75000 രൂപ, ഉല്‌പാദന മേഖലയ്‌ക്ക്‌- 1,31,27,920 രൂപ, സാക്ഷരതാ തുല്യതാ പരീക്ഷ- 28,50000, കലാ- സാംസ്‌ക്കാരികം- 1,23,47,453രൂപ, സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറികളിലേയ്‌ക്ക്‌ പുസ്‌തകം വാങ്ങുന്നതിനു നടപടി, വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്‌ സമീപം അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്വിമിംഗ്‌പൂള്‍, നഗരസഭാ പ്രദേശത്ത്‌ പുതിയ കളി സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനു ഗെയിംസ്‌ ഫെസ്റ്റിവല്‍, അത്‌ലറ്റിക്‌ രംഗത്ത്‌ പ്രോത്സാഹനം, സ്‌കൂള്‍ കുട്ടികള്‍ക്ക്‌ പരിശീലനം, ആരോഗ്യ രംഗത്തിനു മുന്‍തൂക്കം, നഗരസഭാ പ്രദേശ ശുചീകരണം ശക്തമാക്കും. വ്യാപാര ലൈസന്‍സ്‌ ഓണ്‍ലൈനില്‍, ഫീസില്‍ ഇളവ്‌, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന, വീടുകള്‍ കേന്ദ്രീകരിച്ചുള്ള മാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കും. മാലിന്യ സംസ്‌ക്കരണത്തിനു ബോധവല്‍ക്കരണ പരിപാടികള്‍, പ്ലാസ്റ്റിക്‌ മാലിന്യങ്ങളെ നിയന്ത്രിക്കാന്‍ നടപടി.ചെയര്‍മാന്‍ പി എം മുനീര്‍ ആധ്യക്ഷ്യം വഹിച്ചു.

വൈസ്‌ ചെയര്‍പേഴ്‌സണ്‍ അവതരിപ്പിച്ച ബജറ്റ്‌ നിരാശാജനകമെന്ന്‌ പ്രതിപക്ഷനേതാവ്‌ പി രമേശന്‍ ആരോപിച്ചു. പഴയ ബജറ്റുകളുടെ ആവര്‍ത്തനമാണ്‌ ഇത്തവണയും. മാലിന്യ നിര്‍മ്മാര്‍ ജ്ജനം, അഴുക്കുചാല്‍ എന്നിവയൊക്കെ എത്രയോ ബജറ്റുകളിലായി കേള്‍ക്കുന്നതാണ്‌. ഇത്തവണയും പറഞ്ഞു. അതിനപ്പുറം ഒന്നു


മില്ല. ബജറ്റ്‌ നിരാശാജനകമാണ്‌- അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Previous Post Next Post
Kasaragod Today
Kasaragod Today