ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌; കേസ്‌ അന്വേഷണം കൈമാറി

 കാസര്‍കോട്‌: മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസുകളുടെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച്‌ ഡി വൈ എസ്‌ പി കെ ദാമോദരന്‍ കൈമാറി. കാസര്‍കോട്‌ സ്റ്റേറ്റ്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡി വൈ എസ്‌ പിയായി നിയമിതനായതിനെ തുടര്‍ന്നാണിത്‌. ക്രൈംബ്രാഞ്ച്‌ കണ്ണൂര്‍ യൂണിറ്റ്‌ ഡി വൈ എസ്‌ പി സുനില്‍ കുമാറിനാണ്‌ ഫയലുകള്‍ കൈമാറിയത്‌.എം സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയായി 155 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. റിമാന്റില്‍ കഴിയുന്ന എം സി കമറുദ്ദീനു അതിനകം 81 കേസുകളില്‍ ജാമ്യം ലഭിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today