കട്ടപ്പന: തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു.
വണ്ടന്മേട് മാലി സ്വദേശി ദൈവം (34), തമിഴ്നാട് രായപ്പന്‍പെട്ടി സ്വദേശി രജിത്ത് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 16.5 കിലോ കഞ്ചാവും അത് കടത്താന്‍ ഉപയോഗിച്ച ബൊലേറോ ജീപ്പും പിടിച്ചെടുത്തു.
ഡിവൈ.എസ്.പി എന്‍.സി. രാജമോഹനന് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് സെല്ലും വണ്ടന്മേട് പൊലീസും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
മാലി കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിെന്റ അടിസ്ഥാനത്തില്‍ മാസങ്ങളായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തമിഴ്നാട്ടില്‍നിന്ന് മൊത്തമായി എത്തിക്കുന്ന കഞ്ചാവ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും മറ്റ് ജില്ലകളിലും എത്തിച്ച് വില്പന നടത്തിവരുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികള്‍. ഇവരെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.