തെക്കിൽ-ബോവിക്കാനം റോഡിൽ കാറിൽനിന്ന് 500 ഗ്രാം കഞ്ചാവ് പിടിച്ചു

 കാസർകോട്: പോലീസിനെക്കണ്ട് വഴിയിലുപേക്ഷിച്ച കാറിൽനിന്ന് അരക്കിലോ കഞ്ചാവും 10,000 രൂപയും ഇലക്ട്രോണിക് ത്രാസും പിടിച്ചു.തെക്കിൽ-ബോവിക്കാനം റോഡിന് സമീപം കെട്ടുംകല്ലിൽ വൈകിട്ട് ആറിനാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.


വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംശയാസ്പദമായി കണ്ട കാർ നിർത്താനാവശ്യപ്പെട്ടു.


മുഴുവനായി കൂളിങ്‌ ചെയ്ത സ്വിഫ്റ്റ് കാർ പോലീസ് ജീപ്പിന് 50 മീറ്റർ അകലെ നിർത്തിയശേഷം കാറിലുള്ളയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കഞ്ചാവടക്കം പിടികൂടിയത്.കാറിൽ കഞ്ചാവ് വില്പന നടത്തുകയാണെന്നാണ് പോലീസ് നിഗമനം. പ്രതിയെപ്പറ്റി വിവരം ലഭിച്ചതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു. എ.എസ്.ഐ. രമേശ്, സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്. അന്വേഷണത്തിൽ ആന്റി നർക്കോട്ടിക്സ് വിഭാഗവും ഉൾപ്പെട്ട സംഘമാണ് അന്വേഷിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today