ദുബായ് വിമാനത്താവളങ്ങളില്‍ ഇനി* *പാസ്‌പോര്‍ട്ടിനു പകരം മുഖം കാണിച്ചാല്‍ മതി:* *ബയോമെട്രിക് വഴി ആളെ തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങി*

 ദുബായ്: ദുബായ് വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരെ തിരിച്ചറിയാനുള്ള സംവിധാനം തുടങ്ങി. മുഖവും കണ്ണുകളും ബയോമെട്രിക് സംവിധാനം വഴി

സ്‌കാന്‍ ചെയ്ത് തിരിച്ചറിയുന്ന ഫാസ്റ്റ് ട്രാക്ക് പാസ്‌പോര്‍ട്ട് നിയന്ത്രണ സേവനം ദുബായ് വിമാനത്താവളങ്ങളില്‍ ആരംഭിച്ചു.


ദുബായ് വിമാനത്താവളങ്ങളിലെ 122 സ്മാര്‍ട്ട് ഗേറ്റുകളിലും പുറപ്പെടല്‍ ടെര്‍മിനലുകളിലും പുതിയ ബയോമെട്രിക് സംവിധാനം വിന്യസിച്ചിട്ടുണ്ട്, അഞ്ച് മുതല്‍ ഒമ്പത് സെക്കന്‍ഡിനുള്ളില്‍ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ സേവനം ലഭിക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ബയോമെട്രിക് ടച്ച്‌പോയിന്റുകള്‍ നിലവില്‍ ഡിഎക്‌സ്ബിയിലെ ടെര്‍മിനല്‍ 3 ലെ തിരഞ്ഞെടുത്ത ഫസ്റ്റ്, ബിസിനസ്, ഇക്കോണമി ക്ലാസ് ചെക്ക്ഇന്‍ ഡെസ്‌കുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 32 സ്വയം സേവന ബാഗ് ഡ്രോപ്പ് മെഷീനുകളും 16 ചെക്ക്ഇന്‍ കിയോസ്‌കുകളും സ്‌ക്രീനുകളില്‍ തൊടാതെ തന്നെ മൊബൈല്‍ ഫോണുകളിലൂടെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയും.


Previous Post Next Post
Kasaragod Today
Kasaragod Today