പാചകവാതക വില വീണ്ടും കൂട്ടി; 3 മാസത്തിനിടെ കൂടിയത് 200 രൂപ
mynews0
ന്യൂഡൽഹി∙ പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 25 രൂപ കൂട്ടി. പുതിയ വില 826 രൂപയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഇന്ന് 100 രൂപ കൂട്ടി. പുതിയ വില 1618 രൂപ.