കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഹോട്ടൽ വ്യാപാരി ഉടമയെ തിരിച്ചേല്‍പ്പിച്ചു

 വിദ്യാനഗര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഹോട്ടലുടമ ഉടമയെ തിരിച്ചേല്‍പ്പിച്ചു. വിദ്യാനഗറിലെ കോടതി പരിസരത്തു ഹോട്ടല്‍ നടത്തുന്ന ജഗന്നാഥനാണ്‌ സത്യസന്ധതയ്‌ക്കു മാതൃകയായത്‌.കഴിഞ്ഞ ദിവസമാണ്‌ നായന്മാര്‍മൂല സ്‌കൂളിലെ ക്ലര്‍ക്ക്‌ എം.കെ. അബ്ദുറസാഖിന്റെ മകള്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ ഫാത്തിമയുടെ സ്വര്‍ണ പാദസരം നഷ്ടപ്പെട്ടത്‌. തുടര്‍ന്ന്‌ സാമൂഹ്യ മാധ്യമം വഴി നടത്തിയ ഇടപെടലിലൂടെയാണ്‌ യഥാര്‍ത്ഥ ഉടമയെ കണ്ടു പിടിക്കാന്‍ ജഗന്നാഥന്‌ സാധിച്ചത്‌. പരസ്‌പര വിശ്വാസം ഇല്ലാത്ത ഈ കാലത്തും ഇത്തരം നല്ല മാതൃക കാണിക്കാന്‍ തയ്യാറായ ഹോട്ടല്‍ ഉടമയെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും അനുമോദിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today