കണ്ണൂർ വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

 മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന 1446 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയിൽനിന്നാണ് സ്വർണം പിടിച്ചത്. വ്യാഴാഴ്ച രാത്രി ദോഹയിൽനിന്ന്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ് ഷാഫി. വ്യാഴാഴ്ച രാവിലെ ഷാർജയിൽനിന്നെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് ലേഡീസ് ബാഗിന്റെ കൈപിടിക്കുള്ളിലും ജീൻസിന്റെ ബട്ടണിനുള്ളിലും ഒളിപ്പിച്ചുകടത്തുകയായിരുന്ന 151 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കസ്റ്റംസ് ജോ. കമ്മിഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, ബി.യദുകൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിത്ത് കുമാർ എന്നിവർ പങ്കെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today