ചണ്ഡീഗഡിൽ വെടിവെപ്പ്: അഞ്ച് പേര്‍ മരിച്ചു

 ചണ്ഡീഗഢ്: ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. റോത്തക്കില്‍ സ്വകാര്യ സ്‌കൂളിന് സമീപമുള്ള ഗുസ്തി കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. കേന്ദ്രത്തിന്റെ ഉടമ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹരിയാനയിലെ റോത്തക്കില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. അതേ സമയം വെടിവെച്ചവരേക്കുറിച്ച്‌ വിവരം ലഭ്യമായിട്ടില്ല.

അതേ സമയം മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അയച്ചെന്നും പൊലീസ് അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today