കാസര്‍കോട്: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ തീരദേശഹര്‍ത്താല്‍ കാസര്‍കോട്ടും പൂര്‍ണ്ണം. കസബ കടപ്പുറത്ത് തുറന്ന ഫിഷറീസ് ഓഫീസ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി പൂട്ടിച്ചു. അഖിലേന്ത്യാ സെക്രട്ടറി ആര്‍ ഗംഗാധരന്‍, ജില്ലാ പ്രസിഡന്റ് ജി. നാരായണന്‍, പ്രവര്‍ത്തകരായ മാധവന്‍ ഭണ്ഡാരി, വിജയന്‍കണ്ണീരം, ഭാഗേഷ് വാമന്‍, ആര്‍ ഭൗമിക്, സുമാരഞ്‌ജിത്ത്, എ ബാബു, ആര്‍. രാജന്‍, ബി വിശ്വന്‍, കെ ജഗന്‍, മാധവന്‍ നെല്ലിക്കുന്ന് നേതൃത്വം നല്‍കി.
തീരദേശ ഹര്‍ത്താല്‍: കസബ കടപ്പുറത്ത് തുറന്ന ഫിഷറീസ് ഓഫീസ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി പൂട്ടിച്ചു
mynews
0