കള്ളാര്‍: റബറിന് 250 രൂപയും കശുവണ്ടിക്ക് 200 രൂപയും തറവില നിശ്ചയിക്കണമെന്നും വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും കിസാന്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്ബു നായര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സുരേഷ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് യു.ബി അബ്ദുള്‍റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
ഏബ്രാഹം കടുതോടി, ബാബു കദളിമറ്റം ,ജോസ് മാവേലിയില്‍, എം.കെ മാധവന് നായര്‍, ഷിനോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.