ബോളിവുഡ് കിംഗ് ഷാരുഖ് ഖാനും മസില്‍മാന്‍ സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പത്താന്റെ ക്ളൈമാക്സ് ചിത്രീകരണം ബുര്‍ജ് ഖലീഫയില്‍ നടക്കുന്നു. സല്‍മാന്‍ഖാന്‍ അതിഥിവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'കരണ്‍ അര്‍ജുന്‍' മുതല്‍ 'സീറോ' വരെ എട്ട് ചിത്രത്തിലാണ് ഇതുവരെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം ബുര്‍ജ് ഖലീഫയില്‍ നടക്കുന്നത്.
ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഷാരൂഖ് ഖാന്റെ സമീപകാല ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്സ് ഓഫീസില്‍ പരാജയാമായിരുന്നു.