സിപിഎമ്മുമായുള്ള പോര്; ചെന്നിത്തലയെ മാലയിട്ട് സ്വീകരിച്ച് സിപിഐ ലോക്കല്‍ സെക്രട്ടറി

 കുണ്ടറ: സിപിഎം-സിപിഐ പോര് നിലനില്‍ക്കുന്ന പേരയം പഞ്ചായത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാലയിട്ട് സിപിഐ ലോക്കല്‍ സെക്രട്ടറി. പേരയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ യേശുദാസാണ് ഐശ്വര്യ കേരള യാത്ര കുണ്ടറയിലെത്തിയ വേളയില്‍ ചെന്നിത്തലയെ മാലയിട്ട് സ്വീകരിച്ചതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


യേശുദാസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെ സിപിഐ-സിപിഎം പോര് ദൃശ്യമായിരുന്നു.


ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലമാണ് കുണ്ടറ. 2016ല്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today