മത്സ്യവില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതി; ഭാര്യാ ബന്ധുക്കളടക്കം നാലുപേര്‍ക്കെതിരെകേസ്‌

 ആദൂര്‍: രണ്ട്‌മാസം മുമ്പ്‌ മത്സ്യവില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഭാര്യാ ബന്ധുക്കളടക്കം നാലുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ്‌ കേസ്സെടുത്തു. അഡൂര്‍, ആലുക്കാല്‍ മൂലയിലെ മത്സ്യവില്‍പ്പനക്കാരന്‍ മുഹമ്മദ്‌ കബീര്‍ നല്‍കിയ പരാതിയില്‍ മുഹമ്മദ്‌ കബീറിന്റെ ഭാര്യാ ബന്ധുക്കളായ മുസ്‌തഫ, അസ്‌ക്കര്‍ തുടങ്ങി നാലുപേര്‍ക്കെതിരെ കേസെടുത്തത്‌. 2020 ഡിസബര്‍ 23നാണ്‌ കേസിനാസ്‌പദമായ സംഭവം. കാറിലെത്തിയ സംഘം മുഹമ്മദ്‌ കബീറിനെ ബലമായി പിടിച്ചു കയറ്റി ഭദ്രാവതിയില്‍ എത്തിക്കുകയും പിന്നീട്‌ പുത്തൂരില്‍ ഉപേക്ഷിക്കുകയും ചെയ്‌തുവെന്നാണ്‌ പരാതി.രണ്ടുമാസം മുമ്പ്‌ നടന്ന സംഭവത്തില്‍ ഇന്നലെയാണ്‌ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്‌. കഴിഞ്ഞ കുറേ ദിവസങ്ങളായി പരാതിക്കാരന്‍ ഭാര്യ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന്‌ പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today