മരത്തില്‍ കയറി കുരുമുളക്‌ പറിക്കുന്നതിനിടയില്‍ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

പെര്‍ള: മരത്തില്‍ കയറി കുരുമുളക്‌ പറിക്കുന്നതിനിടയില്‍ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പെര്‍ള, ബദ്രംപള്ളം, കുക്കിലയിലെ ചെനിയപ്പ പൂജാരി (54) ആണ്‌ മരിച്ചത്‌. വീട്ടിനടുത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുരുമുളക്‌ പറിക്കുന്നതിനിടയില്‍ ഇന്നലെ ആയിരുന്നു സംഭവം. ഉടന്‍ പെര്‍ളയിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്‌ കാസര്‍കോട്ടെ ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോകും വഴി മധ്യേ മരണം സംഭവിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക്‌ മാറ്റി. ബദിയഡുക്ക പൊലീസ്‌ കേസെടുത്തു. ഭാര്യ: രൂപലത. മക്കള്‍: പുനീത്‌, രേഷ്‌മ, രേഖ. സഹോദരങ്ങള്‍: ധൂമ പൂജാരി, പരേതനായ കുട്ടി പൂജാരി.


Previous Post Next Post
Kasaragod Today
Kasaragod Today