കാസർകോട് കാർക്കും കണ്ണൂർ കാർക്കും വേണ്ട,അഴീക്കോടെങ്കിലും മതി, മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച്‌ കെ.എം ഷാജി

കണ്ണൂര്‍: അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച്‌ മുസ്‌ലിംലീഗ് നേതാവ് കെ.എം ഷാജി. സീറ്റ് വച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതും മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തലുമാണ് കാരണം. നാളെ അഴീക്കോടെത്തുന്ന കെ എം ഷാജി പ്രത്യേക കണ്‍വെന്‍ഷനും വിളിച്ച്‌ ചേ‍ര്‍ത്തിട്ടുണ്ട്.


യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയേ അഴീക്കോട്ട് ജയിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോട്ട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉറപ്പല്ലേ എന്നായിരുന്നു ഷാജിയുടെ മറുപടി. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസിലെ വിജിലന്‍സ് അന്വേഷണം തുടരുകയാണ്.


ഒരുതവണ ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.


മൂന്നാം തവണയാണ് ഷാജി അഴീക്കോട്ട് മത്സരത്തിന് കച്ച മുറുക്കുന്നത്. നേരത്തെ, ഇനി മണ്ഡലത്തില്‍ മത്സരത്തിനില്ലെന്ന് ഷാജി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയെ ഇത്തവണ മത്സരിപ്പിക്കാമെന്ന് നേതൃത്വം കണക്കുകൂട്ടുകയും ചെയ്തിരുന്നു. അത് സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിരുന്നു. സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേക്ക് മാറാനായിരുന്നു ഷാജിയുടെ പദ്ധതി. കാസര്‍ക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലാണ് ഷാജി കണ്ണുവച്ചിരുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today