കാസര്‍കോട്: റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്‌ടിച്ചു കൊണ്ടുപോകുന്നതിനിടയില്‍ മൈസൂര്‍ സ്വദേശി അറസ്റ്റില്‍ ഹുബ്ലി, ഹൊസപ്പഞ്ഞ ഹള്ളിയിലെ കെ കാര്‍ത്തികി(20)നെയാണ് എസ് ഐ ഇ എം സന്ദീപ് അറസ്റ്റു ചെയ്‌തത്.ചെര്‍ക്കള, പാടിയിലെ ഗണേശിന്റെ ബൈക്കുമായി കടന്നു കളയുന്നതിനിടയിലായിരുന്നു അറസ്റ്റ്. കൂട്ടു പ്രതിയായ യുവാവ് രക്ഷപ്പെട്ടതായും ഇയാളെ തെരഞ്ഞു വരുന്നതായും പൊലീസ് പറഞ്ഞു.
റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്‌ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
mynews
0