പെരുമ്പളയിൽ നിന്ന് കാണാതായ പ്രതിശ്രുത വധു പഞ്ചാബ് പട്ടാള ക്യാമ്പിലുണ്ടെന്ന് വിവരം

 കാഞ്ഞങ്ങാട്: വിവാഹ നിശ്ചയം നടക്കുന്നതിന്റെ തലേദിവസം മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ പ്രതിശ്രുത വധു പഞ്ചാബിലെ പട്ടാള ക്യാമ്പിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. പെരുമ്പളയിലെ ഭാസ്ക്കരൻ നായരുടെ മകൾ മുന്നാട് കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര വിദ്യാർത്ഥിനി കരിഷ്മയാണ് 23, പഞ്ചാബിലെ സൈനിക ക്യാമ്പിലുള്ളത്.


പഞ്ചാബിൽ സേവനമനുഷ്ടിക്കുന്ന തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ സൈനീകൻ ശിവക്കൊപ്പമാണ് 24, കരിഷ്മയുള്ളതെന്നും മേൽപ്പറമ്പ് എസ്ഐ, എംപി, പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ കരിഷ്മയെ കാണാതാവുകയായിരുന്നു.


ബന്ധുക്കൾ നൽകിയ പരാതിയിൽ കേസ്സെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ടയാൾക്കൊപ്പം പോയതായി വ്യക്തമായത്. ശിവക്കൊപ്പം പോവുകയാണെന്ന് വീട്ടിൽ കത്തെഴുതിവെച്ച ശേഷമാണ് യുവതി വീടുവിട്ടത്. കരിഷ്മയുമായി പോലീസ് ഫോണിൽ സംസാരിച്ചു. പഞ്ചാബിലെ രജിസ്ട്രാഫീസിൽ തങ്ങൾ വിവാഹിതരായി ശിവക്കൊപ്പം സൈനീക ക്യാമ്പിലുണ്ടെന്ന് കരിഷ്മ പോലീസിനെ അറിയിച്ചു.  രണ്ട് ദിവസത്തിനുള്ളിൽ സ്റ്റേഷനിലെത്താൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today