മെട്രോമാനുവേണ്ടി പ്രായപരിധി തത്​കാലം വിട്ട്​​ ബി.ജെ.പി

 സങ്കീർണമായ നിരവധി പാലങ്ങളുടെയും ഏറെ പ്രശസ്​തമായ ഡൽഹി മെട്രോ സംവിധാനത്തി​െൻറയും നിർമാണത്തിന്​ പേരുകേട്ട മുൻ റെയിൽവേ ഉദ്യോഗസ്​ഥനായ 'മെട്രോമാൻ' ​ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നിരിക്കുന്നു. 88 ആണിപ്പോൾ അദ്ദേഹത്തിന്​ പ്രായം. പുതിയ രാഷ്​ട്രീയ ഇന്നിങ്​സിന്​ അത്​ തടസ്സമായിട്ടില്ല. ധീരമാണ്​ അദ്ദേഹത്തി​െൻറ നടപടി. അതുകൊണ്ടുതന്നെ, പ്രശംസാർഹവും. കേരളത്തിൽ ഇപ്പോഴും ഒരു എം.എൽ.എ മാത്രമേ ബി.ജെ.പിക്കുള്ളൂ എന്നതും അതിനാൽ തന്നെ അധികാരത്തിലേക്ക്​ വഴി ഇനിയുമേറെ അകലെയാണെന്നതും പരിഗണിച്ചാൽ വിശേഷിച്ചും. എന്നാൽ, പ്രധാനമന്ത്രി മോദി നാന്ദി കുറിച്ച 'അശ്വ​േമധം' യജ്​ഞപ്രകാരം കേരളവും പാർട്ടിക്ക്​ പിടിച്ചേ മതിയാകൂ. സംസ്​ഥാനമാക​ട്ടെ, എല്ലായിടത്തും പിടിയുറപ്പിച്ച മോദി പട​യോട്​ ഇപ്പോഴും മുഖംതിരിഞ്ഞു നിൽക്കുന്ന ദുർഗങ്ങളിൽ അവസാനത്തേതും. കേരളം പിടിക്കുകയെന്ന ദൗത്യം നിർവഹിക്കുന്ന സൈനിക മേധാവിയുടെ റോളാണിപ്പോൾ ശ്രീധരൻ ഏറ്റെടുത്തിരിക്കുന്നത്​. വലിയ പദവികളിൽ താൽപര്യമില്ലെന്ന്​ നേരത്തെ പറഞ്ഞതാണെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയം പിടിച്ചാൽ മുഖ്യമന്ത്രി പദം വേണ്ടെന്ന്​ വെക്കില്ലെന്നാണ്​​ അദ്ദേഹത്തി​െൻറ പക്ഷം. ഇത്രയും പറഞ്ഞത്​ നന്നായി, പ്രായമെന്തിന്​ വലിയ മോഹങ്ങൾക്ക്​ തടസ്സം നിൽക്കുന്നു?അതിൽ പക്ഷേ, ഒരു കളിയുണ്ട്​. 2014ൽ മോദി പ്രധാനമന്ത്രിയാകും മുമ്പ്, പ്രായം 75 കഴിഞ്ഞവരെ തീർച്ചയായും വരാനിരിക്കുന്ന പുതിയ മന്ത്രിസഭയിൽ മന്ത്രിയാകാൻ പരിഗണിക്കില്ലെന്ന ഒരു പ്രചാരണം ബോധപൂർവം രംഗം പിടിച്ചിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിൽ പക്ഷേ, മത്സരിക്കാൻ നിയന്ത്രണം ഉണ്ടായതുമില്ല. അതിനാൽ തന്നെ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർക്ക്​​ മത്സരിക്കാൻ അവസരം നൽകി- മ​ന്ത്രി പദവി ചോദിച്ച്​ വരരുതെന്നു മാത്രമായിരുന്നു നിബന്ധന. മണ്​ഡലം അനായാസം പിടിച്ച ഇരുവരും സഭയിൽ വെറുതെ കാലംകഴിച്ച്​ 2019ൽ പടിയിറങ്ങി. 'മാർഗദർശക്​ മണ്ഡൽ' അംഗങ്ങളായി ഇരുവരെയും പിന്നീടും തെരഞ്ഞെടുത്തു- അതുപക്ഷേ, ഒരിക്കൽ പോലും സമ്മേളിച്ചില്ലെന്നത്​ സ്വാഭാവികം. അങ്ങ​െന, വത്സല ശിഷ്യൻ സഹായിച്ച്,​ അതിപ്രശസ്​തമായ രാഷ്​ട്രീയ കരിയറിന്​ ആരോരുമറിയാതെ തിരശ്ശീലയായി. അക്​ബർ/ബൈറംഖാൻ കഥ ഒരിക്കലൂടെ രംഗം നിറഞ്ഞാടി. ഇവിടെ പക്ഷേ, ബൈറംഖാനെ പോലെ ഇരുവരെയും ഡൽഹിയിൽനിന്ന്​ നാടുകടത്തിയില്ല. രണ്ടുപേർക്കും സർക്കാർ ചെലവിൽ പൂർണ സൗകര്യങ്ങളോടെ, അതിലേറെ സുരക്ഷയോടെ ഇനിയുമിനിയും അവിടെ തുടരാം. ഇരുവരെ കുറിച്ചും അടുത്തൊന്നും ഞാൻ കേട്ടിട്ടില്ല. കണ്ടിട്ടുമില്ല. അവർ സുഖദസന്തുഷ്​ടരായി കഴിയുന്നുവെന്ന്​ വിശ്വസിക്കാം.


Previous Post Next Post
Kasaragod Today
Kasaragod Today