താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു; കൂടുതല്‍ നിയന്ത്രണത്തിന് സാധ്യത

 കോഴിക്കോട്: താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു. നിര്‍മാണം നടക്കുന്ന ചുരത്തിലെ ഏഴ്, എട്ട് വളവുകളിലാണ് മണ്ണിടിഞ്ഞത്. മൂന്നു ദിവസം മുമ്ബ് മണ്ണിടിഞ്ഞ ഭാഗത്ത് തന്നെയാണ് വീണ്ടും മണ്ണിടിഞ്ഞത്.


താമരശേരി ചുരത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ ചുരത്തില്‍ ബസുകള്‍ക്കും ഭാരം കയറ്റിയ വാഹനങ്ങള്‍ക്കും ഒരു മാസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


മണ്ണിടിയുന്നത് തുടരുന്ന സാഹചര്യത്തില്‍ ചുരം വഴിയുള്ള ഗതാഗതത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today