മലപ്പുറം:കോണ്‍ഗ്രസ് -ലീഗ് ചര്‍ച്ച പൂര്‍ത്തിയായി. നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്ന് സീറ്റുകള്‍ കൂടി നല്‍കും. ബേപ്പൂര്‍,കൂത്തുപറമ്ബ്, ചേലക്കര സീറ്റുകളാണ് നല്‍കുക. രണ്ട് സീറ്റുകള്‍ വച്ചുമാറാനും ചര്‍ച്ചയില്‍ ധാരണയായി.
പുനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും തമ്മില്‍ വച്ചുമാറാനാണ് ധാരണയായത്.മുസ്ലീം ലീഗിന് ആകെ 27 സീറ്റുകളാണ് ഉള്ളത്. അതേസമയം താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.
തിരുവമ്ബാടിയടക്കം സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച എന്നാണ് സൂചന.തിരുവമ്ബാടിയില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് സഭ യുഡിഎഫിനോടാവശ്യപ്പെട്ടതായി സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ തിരുവമ്ബാടി സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന സൂചനയാണ് എം കെ മുനീര്‍ നല്‍കിയിരിക്കുന്നത്.