ചോരക്കളമായി തലസ്ഥാനം, ഏറ്റുമുട്ടി പോലീസും സമരക്കാരും പൊലിസിനെ വളഞ്ഞിട്ടു തല്ലിയാല്‍ തിരിച്ചടിക്കും.ലാത്തിച്ചാര്‍ജിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി

 തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.യു മാര്‍ച്ചിനുനേരെ പൊലിസിന്റെ ലാത്തിച്ചാര്‍ജിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി. കെ.എസ്.യു സമരം ആസൂത്രിതമെന്നും സമരത്തിനു പിന്നില്‍ ദുഷ്ട മനസുകളുടെ നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം സമരത്തിനു പിന്നില്‍ കലാപശ്രമമാണെന്ന് സി.പി.എമ്മും ആരോപിച്ചു. സമരത്തിന്റെ മറവില്‍ കലാപത്തിനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും സി.പി.എം ആരോപിച്ചു.


കെ.എസ്.യുവിനെ രൂക്ഷമായി വിമര്‍ശിക്കുന്നതോടൊപ്പം പൊലീസ് ലാത്തിച്ചാര്‍ജിനെ ന്യായീകരിക്കാനും മുഖ്യമന്ത്രി മറന്നില്ല. 'കെ.എസ്.യു ആക്രമണം ആസൂത്രിതമാണ്, പൊലിസുകാരെ ക്രൂരമായി വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ എന്ത് ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു.


സമരം സര്‍ക്കാറിനെതിരെ നടക്കുന്ന ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പൊലിസിനെ തല്ലി കേരളത്തില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.


സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലിസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ വരെ പൊലിസ് ലാത്തിവീശി. ഏറ്റുമുട്ടലില്‍ നിരവധി പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു പൊലിസുകാരനെ കെ.എസ്.യു പ്രവര്‍ത്തകരും വളഞ്ഞിട്ടു തല്ലി.


സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജുമുണ്ടായി. പെണ്‍കുട്ടികളെ അടക്കം വളഞ്ഞിട്ട് തല്ലി പൊലിസ്. സംസ്ഥാന വൈസ് പ്രസിഡന്റ് നേഹയുടെ തലക്ക് പരുക്കേറ്റു നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today