പ്രഭാസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു, യോഗ്യതയുള്ളവർ അപേക്ഷിക്കണമെന്ന് വൈ ജയന്തി മൂവീസ്

 നടന്‍ പ്രഭാസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നിര്‍മാതാക്കളായ വൈജയന്തി ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഭാസ് 21 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സിനിമയില്‍ ബോളിവുഡ് താരം ദീപിക പദുക്കോണാണ് നായികയായെത്തുന്നത്.


ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയും, 20നും 35നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് ആവശ്യം. നൃത്തത്തിനൊപ്പം ആയോധനകലകളിലും പ്രാവീണ്യമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവരോട് Vymtalent@gmail.com ഈ മെയിലിൽ ബന്ധപ്പെടാനാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.


മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ ബഡ്ജറ്റ് ചിത്രം സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന.


ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.


ഛായാഗ്രാഹകന്‍: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകന്‍: മിക്കി ജെ മേയര്‍.സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിന്റെ എ ആ, സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ ഹാപ്പി ഡെയ്‌സ്, മഹേഷ് ബാബുവിന്റെ ബ്രഹ്മസ്ത്രം തുടങ്ങി നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മിക്കി ജെ മേയര്‍. ഡാനി റാണ ദഗ്ഗുബതിയുടെ വിരാട പര്‍വം, കീര്‍ത്തി സരേഷിന്റെ മിസ്സ് ഇന്ത്യ തുടങ്ങി നിരവധി പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.


ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.


Previous Post Next Post
Kasaragod Today
Kasaragod Today