ഉ​ണ്ണി​ത്താ​നുണ്ടായിരുന്നത് 9000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം,കല്യാട്ടെ ഇരട്ടക്കൊല വോട്ടായാൽ, ഉദുമ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിച്ച് യു ഡി എഫ്,

 ഉ​ദു​മ: പി​ടി​വി​ട്ട മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു.​ഡി.​എ​ഫ് ഉ​ദു​മ​യി​ല്‍ ക​ള​ത്തി​ലി​റ​ങ്ങു​മ്ബോ​ള്‍ കൈ​യി​ല്‍ കി​ട്ടി​യ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​നു​ള്ള ത​ത്ര​പ്പാ​ടാ​ണ് ഇ​ട​തി​ന്. ക​ഴി​ഞ്ഞ ആ​റു​ത​വ​ണ ഇ​ട​തി​നെ തു​ണ​ച്ച ഉ​ദു​മ മ​ണ്ഡ​ലം ഓ​രോ പ്രാ​വ​ശ്യ​വും ഭൂ​രി​പ​ക്ഷ​ത്തി​‍െന്‍റ വ​ന്‍ ഇ​ടി​വോ​ടെ​യാ​ണ് സി.​പി.​എം ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്.


കാ​സ​ര്‍​കോ​ട്​ താ​ലൂ​ക്കി​ലെ ദേ​ലം​പാ​ടി, ചെ​മ്മ​നാ​ട്, ബേ​ഡ​ഡു​ക്ക, മു​ളി​യാ​ര്‍, കു​റ്റി​ക്കോ​ല്‍ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലെ പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍-​പെ​രി​യ, ഉ​ദു​മ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​പ്പെ​ട്ട​താ​ണ് ഉ​ദു​മ മ​ണ്ഡ​ലം.1977ല്‍ ​ഈ മ​ണ്ഡ​ലം നി​ല​വി​ല്‍​വ​രു​മ്ബോ​ള്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി വി​ജ​യി​ച്ചു​വ​ന്ന​ത് കോ​ണ്‍​ഗ്ര​സി​‍െന്‍റ എ​ന്‍.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ ആ​യി​രു​ന്നു. 1980ല്‍ ​കെ. പു​രു​ഷോ​ത്ത​മ​നി​ലൂ​ടെ ഉ​ദു​മ മ​ണ്ഡ​ലം സി.​പി.​എം കൈ​യ​ട​ക്കി. തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും കൂ​ടു​മാ​റി​വ​ന്ന എം. ​കു​ഞ്ഞി​രാ​മ​ന്‍ ന​മ്ബ്യാ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തോ​ട് ചേ​ര്‍​ന്ന് മ​ത്സ​രി​ച്ച്‌ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്തി.


1984ല്‍ ​കോ​ണ്‍​ഗ്ര​സി​ലേ​ക്ക് തി​രി​ച്ചു​പോ​യ കു​ഞ്ഞി​രാ​മ​ന്‍ ന​മ്ബ്യാ​ര്‍ എം.​എ​ല്‍.​എ സ്ഥാ​നം രാ​ജി​െ​വ​ച്ചു. 1985ല്‍ ​കെ. പു​രു​ഷോ​ത്ത​മ​നി​ലൂ​ടെ സി.​പി.​എം വീ​ണ്ടും സ്വാ​ധീ​നം തെ​ളി​യി​ച്ചു. എ​ന്നാ​ല്‍, 1987ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​‍െന്‍റ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ച്ച്‌​ 7845 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ കെ. ​പു​രു​ഷോ​ത്ത​മ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സി​‍െന്‍റ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ജ​യി​ച്ചു ക​യ​റി.


1991ല്‍ ​പി. രാ​ഘ​വ​നി​ലൂ​ടെ സി.​പി.​എം ഉ​ദു​മ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​ലെ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​നി​ല്‍​നി​ന്നും തി​രി​ച്ചു​പി​ടി​ച്ച​തി​നു​ശേ​ഷം ഒ​രി​ക്ക​ല്‍ പോ​ലും സി.​പി.​എ​മ്മി​ന്​ മ​ണ്ഡ​ല​ത്തി​ല്‍ പ​രാ​ജ​യം രു​ചി​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല.


തു​ട​ര്‍​ന്ന് 1996ല്‍, ​പി. രാ​ഘ​വ​ന്‍​ത​ന്നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2001, 2006 വ​ര്‍​ഷ​ങ്ങ​ളി​ല്‍ സി.​പി.​എ​മ്മി​ലെ​ത​ന്നെ കെ. ​വി. കു​ഞ്ഞി​രാ​മ​നി​ലൂ​ടെ മ​ണ്ഡ​ലം സി.​പി.​എം നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ 2011ലും '16​ലും കെ. ​കു​ഞ്ഞി​രാ​മ​നെ നി​ര്‍​ത്തി സി.​പി.​എം വീ​ണ്ടും ക​രു​ത്തു തെ​ളി​യി​ച്ചു. മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും ഉ​ദു​മ​യി​ല്‍ ബി.​ജെ.​പി​ക്ക് കാ​ര്യ​മാ​യ വോ​ട്ടു​ബാ​ങ്ക് അ​ടു​ത്ത​കാ​ല​ത്താ​യി രൂ​പ​പ്പെ​ട്ടു​വ​രു​ന്ന​താ​യി കാ​ണാം. കാ​സ​ര്‍​കോ​ട്​ ജി​ല്ല​യി​ല്‍ പൊ​തു​വേ​യു​ള്ള ബി.​ജെ.​പി അ​നു​കൂ​ല ഒ​ഴു​ക്കു​ക​ള്‍ ഇ​വി​ടെ​യും ദൃ​ശ്യ​മാ​ണ്.


ഉ​ദു​മ​യി​ലെ സാ​ധാ​ര​ണ​ക്കാ​രി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​നാ​യി ജീ​വി​ക്കു​ന്ന കെ. ​കു​ഞ്ഞി​രാ​മ​നെ എ​തി​രി​ട്ട് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്​ കെ. ​സു​ധാ​ക​ര​നെ​യാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ ഇ​റ​ക്കി​യ​ത്. 3698 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കു​ഞ്ഞി​രാ​മ​ന്‍ ജ​യി​ച്ചു ക​യ​റി​യ​ത്.


ഈ ​ഭൂ​രി​പ​ക്ഷം ഇ​നി​യും കു​റ​ച്ച്‌ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്. അ​തി​നു​പ​റ്റി​യ മ​ത്സ​രാ​ര്‍​ഥി​യെ യു.​ഡി.​എ​ഫി​ന് ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഉ​ദു​മ​യി​ല്‍ ചാ​ണ​ക്യ​ത​ന്ത്ര​ങ്ങ​ള്‍ പ​റ്റി​യി​രു​ന്ന പി. ​ഗം​ഗാ​ധ​ര​ന്‍ നാ​യ​രു​ടെ മ​ര​ണ​ത്തോ​ടെ മു​തി​ര്‍​ന്ന ഒ​രു നേ​താ​വ് ഇ​ല്ലാ​തെ​യാ​ണ് യു.​ഡി.​എ​ഫ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ഹ​ക്കീം കു​ന്നി​ല്‍ അ​ട​ക്ക​മു​ള്ള യു​വ നേ​തൃ​ത്വ​ങ്ങ​ളെ ഉ​ദു​മ​യി​ല്‍ പ​രീ​ക്ഷി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.


പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന ക​ല്യോ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ഹ​താ​പ​ത​രം​ഗ​വും യു.​ഡി.​എ​ഫി​ന് തു​ണ​യാ​യു​ണ്ട്. ഇ​ട​തു പാ​ള​യ​ത്തി​ല്‍ നി​ല​നി​ര്‍​ത്താ​ന്‍ മു​ന്‍ എം.​എ​ല്‍.​എ സി.​എ​ച്ച്‌. കു​ഞ്ഞ​മ്ബു, മു​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ഇ. ​പ​ത്മാ​വ​തി, ഡോ. ​വി.​പി.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ പേ​രു​ക​ള്‍ പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു.


ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 9000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ എ​ണ്ണ​വും കൂ​ടി​യെ​ന്ന് അ​ട​ക്കം പ​റ​ച്ചി​ലു​ണ്ട്.


ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ ലീ​ഡ് വീ​ണ്ടും


Previous Post Next Post
Kasaragod Today
Kasaragod Today