പുതുച്ചേരി : പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു. കാമരാജര്‍ മണ്ഡലത്തിലെ എംഎല്‍എയായ എ ജോണ്‍കുമാര്‍ ആണ് രാജിവെച്ചത്.
മൂന്നാഴ്ചയ്ക്കിടെ രാജിവെക്കുന്ന നാലാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ജോണ്‍കുമാര്‍. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി നമശിവായം ഉള്‍പ്പെടെ രാജിവെച്ചിരുന്നു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 14 ആയി ചുരുങ്ങി.
വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. ഒരു എംഎല്‍എ കൂടി ഭരണകക്ഷി വിട്ടതോടെ നിയമസഭയില്‍ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും 14 അംഗങ്ങള്‍ വീതമായി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി നാളെ പുതുച്ചേരിയില്‍ എത്താനിരിക്കെയാണ് എംഎല്‍എയുടെ രാജി. ഭൂരിപക്ഷം നഷ്ടമായ നാരായണ സ്വാമിയുടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം