ചൈനയോട്​ കീഴടങ്ങിയ ഭീരുവാണ്​ മോദി; ഇന്ത്യൻ മണ്ണ്​ നഷ്​ടപ്പെടുത്തിയെന്നും രാഹുൽ

 ന്യൂഡൽഹി: ഇന്ത്യൻ മണ്ണ്​ പിടിച്ചടക്കിയ ചൈനയോട്​ നരേന്ദ്ര മോദി കീഴടങ്ങിയെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 2020 ഏപ്രിലിലെ തൽസ്​ഥിതി പുന:സ്​ഥാപിക്കാൻ പോലും ആയിട്ടില്ല. പൊരുതാൻ സൈന്യം തയാറായിട്ടും ഭീരുവായ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ലെന്ന്​ രാഹുൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഫിംഗർ നാലു വരെ ഇന്ത്യയുടെ മണ്ണാണ്​. എന്നാൽ ഫിംഗർ മൂന്നിലേക്ക്​ മാറുകയാണ്​ നമ്മളിപ്പോൾ. മോദി ചൈനയോട്​ കീഴടങ്ങിയിരിക്കുകയാണെന്നും രാഹ​ുൽ പറഞ്ഞു.


ചൈന കയ്യേറിയ സ്​ഥലങ്ങളിൽ അവരിപ്പോഴും തുടരുകയാണ്​. ഇന്ത്യൻ സേന തിരിച്ചു പിടിച്ച സ്​ഥലങ്ങളെല്ലാം തിരിച്ചു നൽകിയെന്നും ഭീരുവായ പ്രധാനമന്ത്രി ഇന്ത്യൻ മണ്ണ്​ നഷ്​ടപ്പെടുത്തുകയാണെന്നും രാഹുൽ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today