300 കോടി രൂപ മുതല്‍ മുടക്കില്‍ രാമായണം ത്രീഡിയില്‍ ഒരുങ്ങുന്നു ; രാവണനായി ഋതിക് റോഷന്‍

 മുംബൈ: 300 കോടി രൂപ മുതല്‍മുടക്കില്‍ രാമായണം ഒരുങ്ങുന്നു. പുരാണ ചിത്രത്തില്‍ രാവണന്റെ വേഷത്തില്‍ ഹൃത്വിക് റോഷനാണ് എത്തുന്നത്. സീതയായി ദീപിക പദുക്കോണും വേഷമിടുന്നു.


രാമനായി എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബുവാണ്. തുടക്കത്തില്‍ പ്രഭാസിനെ ഈ വേഷത്തിനായി സമീപിച്ചിരുന്നു, പക്ഷേ പദ്ധതിക്ക് വളരെയധികം സമയമെടുക്കുന്നതിനാല്‍ ഓം റൗത്തിന്റെ ആദിപുരുഷില്‍ രാമനാകാന്‍ പ്രഭാസ് തീരുമാനിക്കുകയായിരുന്നു. ദീപിക സീതയായി എത്തുമ്ബോള്‍ പ്രസിദ്ധമായൊരു മുഖം തന്നെ രാമനായി എത്തണമെന്ന് നിര്‍മാതാവിന് നിര്‍ബന്ധമുണ്ടായിരുന്നു.


തിരക്കഥ ഇഷ്ടപ്പെട്ട മഹേഷ് ബാബുവിന് മധു രാമന്റെ വേഷം നല്‍കുകയായിരുന്നു.


എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് മഹേഷ് ബാബു ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല. നിതീഷ് തിവാരി ആണ് 3ഡി ചിത്രത്തിന്റെ സംവിധായകന്‍.


Previous Post Next Post
Kasaragod Today
Kasaragod Today