ഇന്ധന നികുതി; 16ന് മുല്ലപ്പളിയുടെ സത്യാഗ്രഹം

 തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയില്‍ അമിത നികുതി ചുമത്തുന്നതിനെതിരെ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി16 രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം നടത്തും


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയുടെ പേരില്‍ ഈടാക്കുന്ന അമിത നികുതിക്കെതിരെ ഐശ്വര്യകേരള യാത്രയുടെ സമാപനത്തിന് ശേഷം ജനകീയ പ്രക്ഷോഭങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.


ഇന്ധനവില വര്‍ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും,16ന് ജില്ലാതലത്തില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.


Previous Post Next Post
Kasaragod Today
Kasaragod Today