കാമ്ബസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ലഖ്നൗവിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഹഥ്റാസ് കേസുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹഥ്റാസ് കലാപ ശ്രമക്കേസില്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലക്നൗ കോടതിയിലാണ് കേസ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഹഥ്റാസ് യാത്രക്കായുള്ള ഫണ്ട് കൈമാറിയത് റൗഫ് ഷെരീഫ് ആണെന്നായിരുന്നു ഇഡിയുടെ ആരോപണം. കംപസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നത് റൗഫ് വഴിയാണെന്നും ഇതിനായി വിദേശത്ത് നിന്നടക്കം റൗഫിന്‍റെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയെത്തിയെന്നും ഇ.ഡി ആരോപിക്കുകയുണ്ടായി.