കാൽ വഴുതി കുളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു

 മുള്ളേരിയ: കുളത്തിലിറങ്ങി വെള്ളം കോരുന്നതിനിടയില്‍ കാല്‍വഴുതി വീണു ഗൃഹനാഥന്‍ മുങ്ങി മരിച്ചു. കിന്നിംഗാര്‍, കെപ്പംഗളയിലെ ശിവരാമ മണിയാണി (60) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ പത്തു മണിയോടെ വീട്ടിനകത്തുള്ള കുളത്തിലേയ്‌ക്ക്‌ വെള്ളം കോരാന്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്നു കുളത്തിനു അരികില്‍ എത്തിയ വീട്ടുകാര്‍ സംശയം തോന്നി അയല്‍ വാസികളെ അറിയിക്കുകയായിരുന്നു.നാട്ടുകാരെത്തി കുളത്തിലെ വെള്ളം വറ്റിച്ച്‌ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക്‌ മാറ്റി. ആദൂര്‍ പൊലീസ്‌ കേസെടുത്തു. ഭാര്യ: കാവേരി. മക്കള്‍: ഉഷ, നവീന്‍. സഹോദരന്‍: ദാമോദര.


Previous Post Next Post
Kasaragod Today
Kasaragod Today