ബേക്കല്‍: കോവിഡിനെ തുടര്‍ന്ന് ജോലി നഷ്‌ടപ്പെട്ട വിഷമത്തിലാണെന്നു പറയുന്നു, യുവാവ് എലിവിഷം കഴിച്ചു മരിച്ചു. ബേക്കല്‍, മീത്തല്‍ മൗവ്വല്‍ റഹ്മാനിയ മസ്‌ജിദിനു സമീപത്തു താമസിക്കുന്ന സാദിഖ്(42) ആണ് ജീവനൊടുക്കിയത്.
കാഞ്ഞങ്ങാട്ടെ ഒരു വസ്‌ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഈ ജോലി നഷ്‌ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെടുകയുമായിരുന്നു. ഇതോടെ ഈ മാസം 12ന് ആണ് സാദിഖ് എലിവിഷം കഴിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ദില്‍സാദ്(കണ്ണൂര്‍), മക്കള്‍: ദിന്‍നാസ്, സൈഫീന്‍, മുഹമ്മദ് ഷയാന്‍.