മന്ത്രിമാരുടെ ചികിത്സയ്ക്ക് ചെലവ് 68.38 ലക്ഷം രൂപ: ഏറ്റവും കുറവ് ചികിത്സ ഇ.പി.ജയരാജന്, കൂടുതൽ തോമസ് ഐസക്കിന്

 കോഴിക്കോട്∙  സംസ്ഥാനത്തെ മന്ത്രിമാർ ഇതുവരെ ചികിത്സയ്ക്കു ചെലവാക്കിയത് 68.38 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരമാണ് മെഡിക്കൽ റീ ഇംബേഴ്സമെന്റ് ഇനത്തിൽ 19 മന്ത്രിമാർ കൈപ്പറ്റിയ തുകയുടെ കണക്കുകൾ പുറത്തു വന്നത്. 

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെല്ലാം നവീകരിച്ചതിനാൽ കഴിഞ്ഞ 5 വർഷത്തിനിടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഉയർന്നപ്പോഴും മന്ത്രിമാർക്കു പ്രിയം സ്വകാര്യ ആശുപത്രികളാണെന്ന് പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ്) വിഭാഗം നൽകിയ മറുപടിയിൽ വ്യക്തമാകുന്നു.വിദേശത്ത് അടക്കം ചികിത്സയ്ക്കു പോയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി ചെലവാക്കിയിരിക്കുന്നത് 4.68 ലക്ഷം രൂപയാണ്. മന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ തുക ചികിത്സയ്ക്കായി ചെലവാക്കിയിരിക്കുന്നത് ഇ.പി. ജയരാജനാണ്. അഞ്ചു വർഷത്തേക്ക് 33,200 രൂപ. ഏറ്റവും കൂടുതൽ ചികിത്സ വേണ്ടി വന്നിരിക്കുന്നത് മന്ത്രി തോമസ് ഐസക്കിന് 7.74 ലക്ഷം രൂപ. കെ.കെ.ശൈലജ ( 6.78 ലക്ഷം), കെ.രാജു (7.40 ലക്ഷം), വി.എസ്.സുനിൽ കുമാർ ( 6.04 ലക്ഷം), കടകംപള്ളി സുരേന്ദ്രൻ (5.50 ലക്ഷം), മേഴ്സിക്കുട്ടിയമ്മ (5.04 ലക്ഷം) എന്നിവരാണ് അഞ്ചു ലക്ഷത്തിനു മുകളിൽ ചികിത്സയ്ക്കായി തുക ചെലവാക്കിയിരിക്കുന്നത്. 


എ.കെ.ശശീന്ദ്രൻ (52381 രൂപ), ഇ.ചന്ദ്രശേഖരൻ (71093 രൂപ), എ.െക. ബാലൻ( 1.55 ലക്ഷം), എം.എം. മണി (2.10 ലക്ഷം), ടി.പി. രാമകൃഷ്ണൻ( 4.55 ലക്ഷം), മാത്യു ടി. തോമസ് (1.82 ലക്ഷം), രാമചന്ദ്രൻ കടന്നപ്പള്ളി (2.97 ലക്ഷം), കെ.ടി. ജലീൽ (1.24 ലക്ഷം), പി.തിലോത്തമൻ (1.19 ലക്ഷം), കെ.കൃഷ്ണൻ കുട്ടി (4.78 ലക്ഷം), ജി. സുധാകരൻ (3.35 ലക്ഷം ) എന്നിങ്ങനെ തുക ചെലവാക്കിയിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic