കാസര്‍ഗോഡ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ദേശീയപാതയില്‍ വിദ്യാനഗര്‍ മുതല്‍ കുമ്ബള വരെയുള്ള ഭാഗത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കുമ്ബള ടൗണില്‍നിന്ന് സീതാംഗോളി-ഉളിയത്തടുക്ക-ഉദയഗിരി റോഡ് വഴി വിദ്യാനഗറില്‍ എത്തേണ്ടതാണ്.
തിരിച്ച് മംഗളൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും വിദ്യാനഗറില്‍ വച്ച് ഈ റോഡിലേക്ക് മാറി യാത്ര തുടരേണ്ടതാണ്.
ടാങ്കര്‍ ലോറികളും മറ്റു വലിയ വാഹനങ്ങളും ഈ സമയത്ത് ഇതുവഴി കടന്നുപോകാന്‍ അനുവദിക്കില്ല.