യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

 അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി.


രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 3,40,365 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 1,93,163 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്.


രാജ്യത്ത് 1,041 കോവിഡ് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 13,725 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.84 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇക്കാലയളവിനുള്ളില്‍ രാജ്യത്ത് നടത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today