ഉദുമയിൽ കുഞ്ഞിരാമന് പകരം ആര്? സീ​റ്റി​നു വേ​ണ്ടി പാ​ര്‍​ട്ടി​ക്ക​ക​ത്ത്​ ക​രു​നീ​ക്കം ശക്തം, പരിഗണന യിലുള്ളത് മൂന്നിൽ കൂടുതൽ പേർ

 കാ​സ​ര്‍​കോ​ട്​: ജി​ല്ല​യി​ല്‍ സി.​പി.​എ​മ്മി​ല്‍ സ്​​ഥാ​നാ​ര്‍​ഥി മാ​റ്റ​ത്തി​നു സാ​ധ്യ​ത​യു​ള്ള ഉ​ദു​മ സീ​റ്റി​നു വേ​ണ്ടി ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി​ക്ക​ക​ത്ത്​ ക​രു​നീ​ക്കം. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ​ട​തു​പ​ക്ഷ വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്ന മൂ​ന്നി​ല്‍ ര​ണ്ടി​ട​ത്താ​ണ്​ സി.​പി.​എ​മ്മി​നു എം.​എ​ല്‍.​എ​മാ​രെ ല​ഭി​ക്കു​ക.


ഇ​തി​ല്‍ തൃ​ക്ക​രി​പ്പൂ​രി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ്​ വി​ജ​യി​ച്ച​ത്. കാ​ര്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ രാ​ജ​ഗോ​പാ​ല​നെ മാ​റ്റാ​ന്‍ സാ​ധ്യ​ത​യി​ല്ല.


ഉ​ദു​മ​യി​ല്‍ കെ. ​കു​ഞ്ഞി​രാ​മ​ന്‍ മാ​റു​മെ​ന്ന്​ ഏ​താ​ണ്ട്​ ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു.


പ​ക​രം ആ​ര്​ എ​ന്ന​താ​ണ്​ ചോ​ദ്യം. പാ​ര്‍​ല​മെന്‍റ​റി രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ താ​ല്‍​പ​ര്യ​മു​ള്ള​യാ​ളാ​ണ്​ ജി​ല്ല സെ​ക്ര​ട്ട​റി എം.​​വി. ബാ​ല​കൃ​ഷ്​​ണ​ന്‍ മാ​സ്​​റ്റ​ര്‍. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ്​​ഥാ​നാ​ര്‍​ഥി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന യോ​ഗ​ത്തി​ല്‍ കെ.​പി. സ​തീ​ഷ്​ ച​ന്ദ്ര​​െന്‍റ പേ​ര്​ ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ബാ​ല​കൃ​ഷ്​​ണ​ന്‍ മാ​സ്​​റ്റ​റു​ടെ പേ​രും ഒ​രു വി​ഭാ​ഗം ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യി​രു​ന്നു.


ബാ​ല​കൃ​ഷ്​​ണ​ന്‍ മാ​സ്​​റ്റ​ര്‍​ക്ക്​ ഒ​പ്പം ത​ന്നെ സാ​ധ്യ​ത​യു​ള്ള പേ​രാ​ണ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​എ​ച്ച്‌. കു​ഞ്ഞ​മ്ബു​വി​േ​ന്‍​റ​ത്. നി​ര​വ​ധി ത​വ​ണ മ​ഞ്ചേ​ശ്വ​ര​ത്ത്​ പ​രീ​ക്ഷി​ക്ക​പ്പെ​ട്ട സി.​എ​ച്ച്‌​ കു​ഞ്ഞ​മ്ബു ഒ​രു​ത​വ​ണ ചെ​ര്‍​ക്ക​ളം വി​രു​ദ്ധ ത​രം​ഗ​ത്തി​ല്‍ ജ​യി​ച്ചു​ക​യ​റി​യി​രു​ന്നു.


ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച്‌​ പ​രി​ച​യ​മു​ള്ള സി.​എ​ച്ച്‌.​ കു​ഞ്ഞ​മ്ബു​വി​ന്​ അ​ത്​ അ​നു​കൂ​ല ഘ​ട​ക​മാ​ണ്. ബാ​ല​കൃ​ഷ്​​ണ​ന്‍ മാ​സ്​​റ്റ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​പെ​ട്ട വോ​ട്ട​റാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ദു​മ​യി​ല്‍ എ​ല്‍.​ഡി.​എ​ഫി​െന്‍റ വ​ലി​യ മു​ന്നേ​റ്റം വോ​ട്ടി​ല്‍ പ്ര​ക​ട​മാ​യി​രു​ന്നു. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റെ പി​ന്നാ​ക്കം പോ​യ എ​ല്‍.​ഡി.​എ​ഫ്​ ത​ദ്ദേ​ശ​ത്തി​ല്‍ വ​ലി​യ രീ​തി​യി​ല്‍ തി​രി​ച്ചു​വ​ന്നു.


ര​ണ്ടും നി​യ​മ​സ​ഭ​യി​ല്‍ പ്ര​ക​ട​മാ​ക​ണ​മെ​ന്നി​ല്ല എ​ന്ന്​ ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും ബോ​ധ്യ​മു​ണ്ട്. നി​ല​വി​ലെ സ​ര്‍​ക്കാ​റി​നെ​തി​രെ​യു​ള്ള വി​കാ​രം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഉ​ദു​മ പി​ടി​ക്കാ​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. കോ​ണ്‍​ഗ്ര​സി​ന്​ എം.​എ​ല്‍.​എ​മാ​രി​ല്ലാ​ത്ത ജി​ല്ല​യി​ല്‍ എം.​പി​ക്കു പു​റ​മെ എം.​എ​ല്‍.​എ സ്​​ഥാ​നം കൂ​ടി ല​ഭി​ച്ചാ​ല്‍ ജി​ല്ല​യി​ല്‍​ കോ​ണ്‍​ഗ്ര​സി​ന്​ വ​ലി​യ മേ​ല്‍​വി​ലാ​സ​മു​ണ്ടാ​ക​ു​മെ​ന്ന​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സ്​ കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ദു​മ​യി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.


പേ​രാ​ട്ടം ക​ന​ക്കു​ന്ന നി​ല​യി​ലേ​ക്കാ​ണ്​ ഉ​ദു​മ നീ​ങ്ങു​ന്ന​ത്. വ​നി​ത​ക​ള്‍, യു​വാ​ക്ക​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ക്വോ​ട്ട​ക​ള്‍ സി.​പി.​എ​മ്മി​നു​ണ്ട്. അ​വ​സാ​ന ഘ​ട്ടം അ​ത്ത​രം കാ​ര്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടാ​ല്‍ അ​പ്ര​തീ​ക്ഷി​ത സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ സി.​പി.​എ​മ്മി​േ​ന്‍​റ​താ​യി എ​ത്തി​യേ​ക്കാം.


Previous Post Next Post
Kasaragod Today
Kasaragod Today

Artic