മഞ്ചേശ്വരം: പാര്‍ട്ടി ആവശ്യപ്പെട്ടാലും മഞ്ചേശ്വരത്തുള്‍പ്പെടെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയാവാനില്ലെന്ന് ബി.ജെ.പി. സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ മല്‍സരിച്ചാല്‍ വിജയം സുനിശ്ചിതമെന്നും തന്ത്രി പറഞ്ഞു. ഏറെ നാളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രവീശ തന്ത്രി തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സജീവമാകുകയാണ്.
ഇക്കഴിഞ്ഞ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ഉടക്കി രവീശ തന്ത്രി കുണ്ടാര്‍ പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്നത്. സംസ്ഥാന നേതൃത്വം നടത്തിയ അനുനയ ശ്രമങ്ങളിലും ഒത്തുതീര്‍പ്പാവാതെ പ്രശ്നം തുടര്‍ന്നു.
ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗമായെങ്കിലും പാര്‍ട്ടി പരിപാടികളില്‍ സജീവമല്ല. ഇത്തവണ താന്‍ മല്‍സരിക്കില്ലെന്നും എന്നാല്‍ അണിയറയില്‍ വിയര്‍പ്പൊഴുക്കാന്‍ കൂടെയുണ്ടാകുമെന്നും തന്ത്രി പറയുന്നു
സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന മഞ്ചേശ്വരത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെ വരണമെന്നും ആഗ്രഹം .ജില്ലാ നേതൃത്വവുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്ന് പറയുമ്ബോഴും കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല എന്നതിന് മറുപടിയുണ്ട്.
കാസര്‍കോട് ലോക്സഭ മണ്ഡലത്തിലും മഞ്ചേശ്വരം കാസര്‍കോട് നിയോജക മണ്ഡലങ്ങളിലും ഇതിന് മുന്‍പ് രവീശ തന്ത്രി കുണ്ടാര്‍ മല്‍സരിച്ചിട്ടുണ്ട്.