ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ മൂന്നു പെൺകുട്ടികളെ ഗോതമ്പുപാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. പതിമൂന്നും പതിനാറും വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഗോതമ്പുപാടത്ത് കയ്യും കാലും കെട്ടിയിട്ട നിലയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പെൺകുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി പോലീസ്.