എല്ലാ വര്‍ഗീയതയും തടയപ്പെടേണ്ടത് തന്നെ, മുസ്ലിം വർഗീയത മാത്രം തടഞ്ഞാൽ പോരെന്നും പുറത്തുവരുന്നത് സി.പി.എമ്മിന്റെ വര്‍ഗീയ അജണ്ടയെന്ന് കെ.പി.എ മജീദ്

 മലപ്പുറം: എല്ലാ തരത്തിലുള്ള വര്‍ഗീയതയും തടയപ്പെടേണ്ടതാണെന്നും ഭൂരിപക്ഷ വര്‍ഗീയതയേക്കാള്‍ ന്യൂനപക്ഷ വര്‍ഗീതയാണ് അപകടമെന്ന് തെരഞ്ഞെടുപ്പ് അടക്കുന്ന വേളയില്‍ സി.പി.എം പറയുന്നതിലും വര്‍ഗീയ അജണ്ടയുണ്ടെന്നും അതാണ് വിജയരാഘവന്റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്.

വര്‍ഗീയത സംബന്ധിച്ച എ.വിജയരാഘവന്റെ പ്രസ്താവന സി.പി.എമ്മിന്റെ നയവ്യതിയാനമാണ്. 

തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് പറയണമെന്നും പറയേണ്ടെന്നും ഉള്ള ബോധം ഇവര്‍ക്കില്ല. വര്‍ഗീയതയെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വേര്‍തിരിക്കുക, ഭൂരിപക്ഷ വര്‍ഗീയതയേക്കാള്‍ അപകടരമാണ് ന്യൂനപക്ഷ വര്‍ഗീയത തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല.


സി.പി.എമ്മിന് ദിശാബോധം നഷ്ടപ്പെട്ടു. ന്യൂനപക്ഷ സമൂഹത്തിന്റെ അടുത്ത് ഭൂരിപക്ഷ വര്‍ഗീയതയും ഭൂരിപക്ഷങ്ങളുടെ ഇടയില്‍ ന്യൂനപക്ഷ വര്‍ഗീയതയും പറയുന്നു. വിജയരാഘവന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും കെ.പി.എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.




Previous Post Next Post
Kasaragod Today
Kasaragod Today