ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയത -എ. വിജയരാഘവന്‍

 കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും അതിനെ ചെറുക്കാന്‍ നമ്മളെല്ലാം ഒരുമിച്ച്‌ നില്‍ക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍. എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ഒരു വര്‍ഗീയതക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച്‌ ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുമോ. അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കലല്ലേ. ഏറ്റവും വലിയ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ. അതിനെ ചെറുക്കാന്‍ നമ്മളെല്ലാം ഒരുമിച്ച്‌ നില്‍ക്കണ്ടേ' -എ.


വിജയരാഘവന്‍ പറഞ്ഞു.


എന്നാല്‍, തന്‍റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പിന്നീട് എ. വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today