യുഎഇയില്‍ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യം; ആഡംബര കാര്‍ സ്വന്തമാക്കി 17 വയസുകാരി

 ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും വിജയിയായത് മറ്റൊരു മലയാളി. ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം ലഭിച്ചത്. പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കും.ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാര്‍ഹമായ 4275 നമ്പറിലെ ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം പോലും ശ്രദ്ധിക്കാതിരുന്ന അദ്ദേഹത്തിനെ അപ്രതീക്ഷിതമായാണ് കോടികളുടെ സമ്മാനം തേടിയെത്തിയത്. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരി രെഹ രൂപേഷിനാണ് ബിഎംഡബ്ല്യൂ എക്സ് 6 എം50ഐ കാര്‍ ലഭിച്ചത്. 17 കാരിയായ രെഹയുടെ പേരില്‍ അച്ഛനാണ് ജനുവരി 16ന് ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്തത്. അബുദാബി ഇന്ത്യന്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് രെഹ. അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ ഓപ്പറേഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന സാനിയോ തോമസിനും നറുക്കെടുപ്പില്‍ ആഡംബര ബൈക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today