അണ്ണാ ഡി.എം.കെ മുന്നണി വിട്ട് ടി.ടി.വി ദിനകരനുമായി സഖ്യം പ്രഖ്യാപിച്ച്‌​ വിജയകാന്ത്, കഴിഞ്ഞ ദിവസം കമൽഹാസന്റെ സഖ്യം വിട്ട് എസ്‌ഡിപിഐ യും ദിനകരന്റെ മുന്നണിയിൽ ചേർന്നിരുന്നു

 ചെന്നൈ: സീറ്റ്​ വിഭജനവുമായി ബന്ധപ്പെട്ട് കൊമ്ബ് കോര്‍ത്ത് അണ്ണാ ഡി.എം.കെ സഖ്യം വിട്ട നടന്‍ വിജയകാന്തിന്‍റെ ഡി.എം.ഡി.കെ ടി.ടി.വി. ദിനകരന്‍റെ അമ്മ മക്കള്‍ മന്നേറ്റ കഴകവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും . 234 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ ഡി.എം.ഡി.കെ മത്സരിക്കും.


ഡി.എം.ഡി.കെക്ക്​ നല്‍കിയ സീറ്റുകളില്‍ നിന്ന്​ സ്​ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്ന്​ എ.എം.എം.കെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഡി.എം.ഡി.കെ പുറത്തുവിട്ട ആദ്യ പട്ടികയില്‍ വിജയകാന്തിന്‍റെ ഭാര്യ പ്രേമലതയുടെ പേരുo പരാമര്‍ശിക്കുന്നുണ്ട് .വിരുതചലത്തില്‍ നിന്നാകും പ്രേമലത ജനവിധി തേടുക. മുന്‍ എം.​എല്‍.എ പി. പാര്‍ഥസാരഥി വിരുഗാംപക്കത്ത്​ നിന്ന്​ മത്സരിക്കും.’23 സീറ്റുകളും ഒരു രാജ്യസഭ സീറ്റുമായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്​. എന്നാല്‍ 15 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കി​ല്ലെന്ന്​ അണ്ണാ ഡി.എം.കെ പറഞ്ഞു’ -പര്‍ഥസാരഥി സഖ്യം വിടാനുള്ള കാരണം വ്യക്തമാക്കി. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും തമിഴ്​നാട്ടില്‍ ദിനകരന്‍ സഖ്യത്തിലാണ്​ മത്സരിക്കുന്നത്​. മൂന്ന്​ സീറ്റുകളാണ്​ അവര്‍ക്ക്​ ലഭിച്ചത്​.അതെ സമയം 2005ല്‍ സ്​ഥാപിതമായ വിജയകാന്തിന്‍റെ പാര്‍ട്ടി 200 6ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 8.38 ശതമാനം വോട്ട്​ നേടി ഞെട്ടിച്ചിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today