എസ്ഡിപിഐ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ യഥാർത്ഥ ജനകീയ ബദൽ: ഖാദർ അറഫ

മഞ്ചേശ്വരം:തിരഞ്ഞെടുപ്പാകുമ്പോൾ മാത്രം സംഘ് പരിവാർ ഭയം പറയുന്നവരുടെ കാപട്യം നാം മനസിലാക്കണമെന്നും സംസ്ഥാനത്ത് ഇടതു വലതു എൻഡിഎ മുന്നണികൾ ധ്രുവീകരണ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ

പറഞ്ഞു മഞ്ചേശ്വരം പഞ്ചായത്തിലെ ഫസ്റ്റ് സിഗ്നൽ ബ്രാഞ്ച്(കറോഡ) ഓഫീസ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് അഷ്‌റഫ് ബഡാജെ അദ്ധ്യക്ഷത വഹിച്ചു

 മണ്ഡലം പ്രസിഡൻ്റ് അൻസാർ ഹൊസങ്കടി, മണ്ഡലം സെക്രട്ടറി മുബാറക് കടമ്പാർ,കിന്യാ ഗ്രാമ പഞ്ചായത്തംഗം സന്തോഷ് കുമാർ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തംഗങ്ങളായ കുൽസുമ്മ, അബുബക്കർ റൈഷാദ്, സഫിയ, ഷരീഫ് ഉദ്യാവർ, നിയാസ് ഉദ്യാവർ, ലത്തീഫ് കറോഡ ബ്രാഞ്ച് പ്രസിഡൻ്റ് മുഹമ്മദ്ഹനീഫ്

ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഹാരിസ്, റിയാസ് സംസാരിച്ചു പുതുതായി പാർട്ടിയിലേക്ക് കടന്ന് വന്ന പതിനഞ്ചോളം ആളുകൾക്ക് മെമ്പർഷിപ്പ് വിതരണവും നടന്നു


Previous Post Next Post
Kasaragod Today
Kasaragod Today