ട്രെയിനില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് കാസർഗോഡ് റെയിൽവേ പോലീസിൻ്റെ പിടിയില്‍

 കാസര്‍കോട്‌: ട്രയിനില്‍ കടത്തിയ 15 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി കോഴിക്കോട്‌ സ്വദേശി പിടിയില്‍.കോഴിക്കോട്‌ കൂരാച്ചുണ്ടിലെ വാഴയില്‍ അബൂബക്കറിന്റെ മകന്‍ ലത്തീഫി (42)നെയാണ്‌ കാസര്‍കോട്‌ റെയില്‍വെ പൊലീസ്‌ എസ്‌ ഐ പി എം മോഹനന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക്‌ പോവുകയായിരുന്ന മെയില്‍ എക്‌സ്‌പ്രസ്സില്‍ നിന്നാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. ട്രയിന്‍ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ്‌ പരിശോധന നടന്നത്‌.


Previous Post Next Post
Kasaragod Today
Kasaragod Today

Artic