ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായേക്കുമെന്ന് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വേ. ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നത് അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ഭവിക്കുമെന്ന് സര്‍വേ പറയുന്നു.
നിലവില്‍ 57 സീറ്റുള്ള ബി.ജെ.പി രണ്ട് സീറ്റിലേക്ക് കൂപ്പുകുത്തുമെന്നും കോണ്‍ഗ്രസ് പതിനൊന്ന് സീറ്റില്‍ നിന്നും 35 സീറ്റിലേക്ക് ഉയര്‍ത്തെഴുനേല്‍ക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. അതേസമയം ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റ് വരെ നേടിയേക്കും. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 8.2 ശതമാനം ഇടിയുമെന്നും കോണ്‍ഗ്രസിന്റേത് 7.3 ശതമാനം ഉയരുമെന്നും സര്‍വേ പറയുന്നു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി. ഇതിന്റെ പാശ്ചത്തലത്തിലാണ് സര്‍വേ നടത്തിയത്. ഉത്തരാഖണ്ഡില്‍ അടുത്തവര്‍ഷമാണ് നിയമസഭ തിരഞ്ഞെടുപ്പ്.