ബദിയടുക്ക മുഗു പാടലടുക്കയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

 ബദിയടുക്ക: മുഗു പാടലടുക്കയിൽ യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ്‌ ചെയ്തു. ബംബ്രാണയിലെ റുമൈസ് (28), നീർച്ചാലിലെ ഫായിസ് (24) എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ തട്ടിക്കൊണ്ടുപോയ സാദിഖിനെ ചൊവ്വാഴ്ച കട്ടത്തടുക്കയിൽ ഇറക്കിവിട്ടിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. മുഗു പാടലടുക്കയിലെ ദൈനബയുടെ മകനായ സാദിഖ് (25)നെയാണ് വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. കോടതി റിമാൻഡ്‌ ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic