കാസര്‍കോട്: കാസര്‍കോട് സ്വദേശിക്ക് ഏഷ്യ ബുക്ക് ഓഫ് റെക്കോഡില്‍ സ്ഥാനം. കുവൈത്തില്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാറക്കട്ടയിലെ ഡി.ജി അവിനാഷാണ് ഡയമണ്ട് പുഷ്അപ്പ് മത്സരത്തില്‍ 30 സെക്കന്റില്‍ 47 എടുത്ത് പുതിയ റെക്കോഡിനുടമയായത്. ഫെബ്രുവരി 23നായിരുന്നു മത്സരം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും സ്വന്തമാക്കിയിരുന്നു. പാറക്കട്ടയിലെ എ. ദേവദാസിന്റെയും കെ. ഗിരിജയുടെയും മകനാണ്.
കാസര്‍കോട് സ്വദേശിക്ക് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്
mynews
0