ന്യൂഡല്‍ഹി: ഡൽഹിയിൽ ബിജെപി എംപി രാം സ്വരൂപ് ശർമയെ (62) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഡൽഹി നോർത്ത് അവന്യൂവിലെ ശർമയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ശർമയുടെ മരണത്തെ തുടർന്ന് ഇന്ന് രാവിലെ ചേരാനിരുന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗം മാറ്റിവച്ചു. ഹിമാചൽ പ്രദേശിലെ മാൻഡി സ്വദേശിയാണ് ശർമ. 2014 ൽ ലോക്സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.
2019 ൽ വീണ്ടും മാൻഡിയിൽനിന്നും എംപിയായി. ഭാര്യക്കും മൂന്നു മക്കൾക്കും ഒപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.