മു​ന്‍ കേ​ന്ദ്ര​മ​ന്ത്രിയും ബിജെപി നേതാവുമായ ദി​ലി​പ് ഗാ​ന്ധി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

 ന്യൂ​ഡ​ൽ​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ദി​ലി​പ് ഗാ​ന്ധി (70) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ഹ​മ​ദ്ന​ഗ​റി​ൽ​നി​ന്ന് മൂ​ന്നു ത​വ​ണ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.


വി​ദ്യാ​ര്‍​ത്ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് ദി​ലീ​പ് ഗാ​ന്ധി പൊ​തു​രം​ഗ​ത്തെ​ത്തു​ന്ന​ത്. 1985 മു​ത​ല്‍ 1999 വ​രെ അ​ഹ​മ്മ​ദ് ന​ഗ​ര്‍ ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നാ​യി​രു​ന്നു. 1999 ലാ​ണ് ആ​ദ്യ​മാ​യി ലോ​ക്‌​സ​ഭ​യി​ലെ​ത്തു​ന്ന​ത്. വാ​ജ്‌​പേ​യി സ​ര്‍​ക്കാ​രി​ല്‍ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു


Previous Post Next Post
Kasaragod Today
Kasaragod Today