ടി.പി വധക്കേസ്​ സാക്ഷിയുടെ കെട്ടിടം പണി തടഞ്ഞു; കോഴിക്കോട്​ സി.പി.എം -മുസ്​ലിം ലീഗ്​ സംഘർഷം

 കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ലീഗ്-സി.പി.എം സംഘര്‍ഷം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിന്‍റെ കെട്ടിടം പണി തടയാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്.


കുറ്റ്യാടി- വടകര റോഡില്‍ റോഡ് വികസനത്തിനായി വ്യാപാരികള്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു. ആ സ്ഥലത്ത് കോടതി ഉത്തരവ് പ്രകാരം കെട്ടിടനിര്‍മ്മാണം നടത്തുകയായിരുന്നുവെന്നാണ് യൂത്ത് ലീഗ് നേതാവ് പറയുന്നത്. ഒരു നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. മുകളിലെ നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കെയാണ് സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതും നിര്‍മ്മാണം തടസ്സപ്പെടുത്തിയതും.


അപ്പഴേക്കും വിവരമറിഞ്ഞ് ലീഗ് പ്രവര്‍ത്തകരും സംഘടിച്ചെത്തി. തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.


എന്നാല്‍ നിലവില്‍ ഒരു നില പണിയാനുള്ള അനുമതി മാത്രമാണ് യൂത്ത് ലീഗ് നേതാവിന് പഞ്ചായത്ത് നല്‍കിയിട്ടൂള്ളൂ എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. വീണ്ടും മുകളിലേക്ക് നിര്‍മ്മാണത്തിന് ശ്രമിച്ചപ്പോഴാണ് നിര്‍മ്മാണം തടസ്സപ്പെടുത്തിയത് എന്നു സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് എത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ഇപ്പോള്‍ അയവ് വന്നിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today